കിരീടം കൈവിട്ടെങ്കിലും ഫ്രഞ്ച് പടയുടെ ഹീറോ ആയി കിലിയന്‍ എംബാപ്പെ. ഞൊടിയിടയില്‍ രണ്ട് ഗോളുകള്‍ നേടിയ എംബാപ്പെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഫൈനലിലെ ഹാട്രിക്കടക്കം കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം. അര്‍ജന്റീനയുടെ ലോകകപ്പ് കിരീടത്തിലേക്കുള്ള ദൂരം കൂട്ടിയത്കിലിയന്‍ എംബാപ്പയെന്ന തോല്‍ക്കാന്‍ മനസ്സില്ലാത്ത ഫ്രഞ്ച് പോരാളിയാണ്. 80 മിനിട്ടിലും ചിത്രത്തിലില്ലാത്തയാള്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അര്‍ജന്റീനയുടെ മേല്‍ രണ്ട് തവണ ഇടുത്തീയായി പതിച്ചു. ട്വിസ്റ്റുകള്‍ നിറഞ്ഞ ഫൈനലില്‍ ഷൂട്ടൗട്ട് വരെ മത്സരം നീട്ടിയത് എംബാപ്പെയാണ്. 80 മിനിട്ട് എംബാപ്പയെ പൂട്ടാന്‍ അര്‍ജന്റീനിയന്‍ പ്രതിരോധനിരയ്ക്കായി. എന്നാല്‍ അവരുടെ കണ്ണ് വെട്ടിച്ച് അയാള്‍ ആ കെട്ട് പൊട്ടിച്ചു. ആദ്യം പെനാല്‍റ്റി ഗോള്‍. അങ്കലാപ്പിലായ അര്‍ജന്റീനയെ സെക്കന്‍ഡുകള്‍ക്കുളളില്‍ എംബാപ്പെ നിശബ്ദമാക്കി. മെയ്‌വഴക്കത്തിന് പ്രാധാന്യം നല്‍കിയുള്ള ഫിനിഷിങ്. മെസിയുടെ ഗോളില്‍ അധികസമയത്ത് ജയിച്ചുകയറിയെന്ന് അര്‍ജന്റീന കണക്കുകൂട്ടിയതാണ്. എന്നാല്‍ വീണ്ടും പെനാല്‍റ്റി വിധിച്ചു. അനായാസമായി അതും ഗോളാക്കി അര്‍ജന്റീനയുടെ നെഞ്ചില്‍ തീകോരിയിട്ടു എംബാപ്പെ. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ മാത്രം ഹാട്രിക്കാണ് ആ ഗോളിലൂടെ പിറന്നത്. ഷൂട്ടൗട്ടിലും എംബാപ്പെ തന്റെ കിക്ക് വലയിലെത്തിച്ചു.