മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു.37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായിരുന്നു. കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്.
കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ വച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് .