സൗദി ദമാമിൽ വാഹന അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വാഴാനി പേരേ പാടം സ്വദേശിക്ക് ദമാം കെ.എം.സി സി യുടെ നേതൃത്വത്തിൽ ചികിൽസാ സഹായം നൽകി. പേരേപാടംരാജേഷ് രാജനാണ് കെ.എം സി സി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധനസഹായം നൽകിയത്.രാജേഷിൻ്റെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ കെ എം സി സി ജില്ലാ പ്രസിഡൻ്റ് .ഷെഫീർ അച്ചു, മുസ്ലീം ലീഗ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സെലക്ട് മുഹമ്മദിന് ഫണ്ട് കൈമാറി.ദ മാമിൽ ഒരു വർഷത്തിലധികം അബോധാവസ്ഥയിൽചികിത്സയിലിരിക്കേ വെൻ്റിലേറ്റർ സൗകര്യത്തോടെ നാട്ടിലെത്തിക്കുകയും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിൽസ നൽകുകയും കെ എം സി സി യുടെ നേതൃത്വത്തിൽ ചെയ്തിരുന്നു. കെ.എം.സി.സി സെക്രട്ടറി. ഫൈസൽ കരീം, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ഹംസ നാരോത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്. അബ്ദുൾ ഖാദർ ചെറുവായിൽ, ജനറൽ സെക്രട്ടറി പി.വൈ അബ്ദുള്ള എന്നിവർ പങ്കെടുത്തു.