മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരത്ത് ഏതാനു മീറ്ററുകളോളം പാത പൂർണമായും തകർന്നു കിടക്കുകാണ്. മെഡിക്കൽ കോളേജിലേക്ക് വരുന്ന രോഗികളടക്ക യാത്രാ ദുരിതം അനുഭവിക്കുകയാണ്. തകർന്നു തരിപ്പണമായ റോഡിൽ മഴ പെയ്തതോടെ വലിയ ചെളി കുളങ്ങൾ രൂപപ്പെട്ടിട്ടുണ്ട് . വലിയ കുഴികളിൽ ഇരുചക്ര വാഹനയാത്രികർ ഉൾപ്പടെ തെന്നി വീഴുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിലെ റോഡ് നന്നാകണമെന്ന് കാലങ്ങളായുള്ള ആവശ്യമാണെന്നും. മഴക്ക് മുൻപ് റോഡ് നവീകരിക്കാത്തതാണ് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. മലിനജലത്തിലൂടെയുള്ള