ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ആഗസ്റ്റ് 29ന് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കൽസിലാണ് കവർച്ച നടന്നത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്തു. മേശയിലുണ്ടായിരുന്ന ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.ഈ ചുവടുപിടിച്ചാണ് കൊല്ലം കൊട്ടാരക്കര കോട്ടാത്തല രാജേഷ് എന്നറിയപ്പെടുന്ന
കരിക്കത്ത് പുത്തൻവീട്ടിൽ 40 വയസ്സുള്ള അഭിലാഷിനെ പിടികൂടിയത്. നൂറിലേറെ മോഷണ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ മോഷണം നടന്ന മെഡിക്കല്‍ ഷോപ്പിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.