Malayalam news

വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂളിൽ ഔഷധ ഉദ്യാനത്തിന് തുടക്കമായി

Published

on

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെൻറ് ആയുർവേദ വിഷവൈദ്യ ആശുപത്രിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂളിൽ ഔഷധ ഉദ്യാനത്തിന് തുടക്കമായി. ഔഷധ ഉദ്യാനം ആരംഭിക്കുന്നതിന് ആവശ്യമായ തൈകൾ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്കൂൾ അധികൃതർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഔഷധസസ്യ പരിചയവും ആരോഗ്യ സംരക്ഷണത്തേക്കു റിച്ചുള്ള ബോധവൽക്കരണം മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ നടത്തി. തുടർന്ന് ആയുർവേദ ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി. വി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ. ഡോ : ഷെറിൻ പി.ടി .എ അംഗങ്ങൾ അധ്യാപകർ അനധ്യാപകർ സ്കൂൾ പ്രധാനാധ്യാപിക രാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version