Local

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ, കഴിഞ്ഞ ദിവസം ഒരു രോഗിയുടെ പോസ്റ്റുമോർട്ടം വിഷയവുമായി ബന്ധപ്പെട്ട് നിരപരാധിയായ യുണിറ്റ് ചീഫ് ഡോക്ടറെ ബലിയാടാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

Published

on

ജീവനക്കാർക്ക് തുടർച്ചയായി ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ, കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രകടനവും യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ലീവ് സറണ്ടർ, ക്ഷാമബത്ത, മെഡിസെപ്പ്, ഭവന വായ്പാ പദ്ധതികൾ, തുടങ്ങിയ സമസ്ത മേഖലകളിലും, ജീവനക്കാരോടും അധ്യാപകരോടും തികഞ്ഞ അവഗണനയും, നിഷേധാത്മക നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ബ്രാഞ്ച് പ്രസിഡണ്ട് കെ എസ് മധു അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന കൗൺസിൽ അംഗം എം ജി രഘുനാഥ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എം ഷീബു, വനിതാ ഫോറം ജില്ലാ ജോയിന്റ് കൺവീനർ വി എസ് സുബിത,ബ്രാഞ്ച് സെക്രട്ടറി പി ബിബിൻ, ബ്രാഞ്ച് ട്രഷറർ വി എ ഷാജു, ടി എ അൻസാർ, രാജു പി എഫ്, ഒ പി സാലി, സി സേതുമാധവൻ, എൻ ഹരിദാസ്, കെ ടി വിനോദ്, ടി സി രഘുനാഥ്, രമേശ് ടി സി, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version