Local

മെഡിസെപ്പ് – തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിലെ പേവാർഡുകൾ ലഭ്യമാക്കണം: എൻ ജി ഒ അസോസിയേഷൻ

Published

on

സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, പെൻഷണർമാർക്കും മെഡിസെപ്പ് നടപ്പാക്കുന്നതിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രധാന പങ്കുവഹിക്കുന്ന ആശുപത്രിയാണ്.
എന്നാൽ, മെഡിസെപ്പുള്ള രോഗികൾക്ക്, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയും നെഞ്ചു രോഗ ആശുപത്രിയിലെയും പേ വാർഡുകൾ ലഭ്യമാകുന്നില്ല.
പുതിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡ്, സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിയുകയും, നടത്തിപ്പ് ആശുപത്രി വികസന സൊസൈറ്റിയെ ഏൽപ്പിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മെഡിക്കൽ കോളേജ് നെഞ്ച് രോഗ ആശുപത്രിയിൽ
കെ എച്ച് ആർ ഡബ്ലിയു എസിന്റെ പേവാർഡുകളാണ് നിലവിലുള്ളത്.
എന്നാൽ ഇപ്പോൾ
ഈ രണ്ട് ആശുപത്രികളിലും,
മെഡിസെപ്പ് ആനുകൂല്യമുള്ള രോഗികൾക്ക്
പേ വാർഡുകൾ അനുവദിക്കുന്നില്ല. മെഡിസെപ്പ് ആനുകൂല്യത്തിന്റെ 10% പേവാർഡ് നൽകുന്നതിന് ഉപയോഗിക്കാമെന്ന വ്യവസ്ഥ നിലനിൽക്കെ, പ്രസ്തുത പേവാർഡ് അനുവദിക്കേണ്ടതാണ്.
മെഡിസെപ്പ് ആനുകൂല്യവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്ന ( സർക്കാർ ജീവനക്കാർ, അധ്യാപകർ, മറ്റു അർഹരായവർ ) രോഗികൾക്ക്,
പേ വാർഡുകൾ നൽകുന്നതിനുള്ള അടിയന്തര നിർദേശം, ആശുപത്രി വികസന സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നൽകണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആവശ്യപ്പെടുന്നു. എച്ച് ഡി എസ് വൈസ് ചെയർമാൻ കൂടിയായ പ്രിൻസിപ്പാൾ, ജീവനക്കാർക്ക് പേവാർഡുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിക്കുന്നു.

ഇത് സംബന്ധിച്ച നിവേദനം, ജില്ലാ കളക്ടർക്കും പ്രിൻസിപ്പാളിനും അസോസിയേഷൻ സമർപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് കെ .എസ് മധു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ .എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. എം ഷീബു, ബ്രാഞ്ച് സെക്രട്ടറി പി ബിബിൻ, ബ്രാഞ്ച് ട്രഷറർ വി. എ ഷാജു, ടി. എ അൻസാർ, പി.എഫ് രാജു , എം. എ മുഹമ്മദ് നിഷാർ,
എം. ജി രഘുനാഥ്, എൻ. ഇന്ദു,
എം സുധീർ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version