ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ 241 വിഭവങ്ങളുമായി അത്തം ദിനത്തില്‍ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചോറും സമ്പാറും വിവിധ തരം കറികളും പായസങ്ങളും വറവുമടക്കം ഗംഭീര സദ്യ ഒരുക്കിയത്. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിഭവങ്ങൾ കൂട്ടി ചേർത്താണ് മെഗാ സദ്യ ഒരുക്കിയത്. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസിന്‍റെ അധ്യക്ഷതയില്‍ ടി.എൻ.പ്രതാപൻ എം.പി ഇലയിൽ ചോറ് വിളമ്പി ഉദ്ഘാടനം ചെയ്തു. എച്ച് ഒ ഡി പ്രൊഫ: കെ.ജെ. ജോസഫ് , സ്റ്റാഫ് കോ-ഓർഡിനേറ്റർ സ്മിത ആന്‍റണി എന്നിവർ നേതൃത്വം നൽകി. മെഗാ സദ്യ ഗിന്നസ് റെക്കോർഡ് ആകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.