Local

പ്ലാസ്റ്റിക് നിരോധനം : മർച്ചന്‍റ് അസോസിയേഷന്‍ നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി.

Published

on

വടക്കാഞ്ചേരി നഗരസഭ വിളിച്ച് കൂട്ടിയ യോഗത്തിൽ വടക്കാഞ്ചേരി മർച്ചന്‍റ് അസോസിയേഷൻ വടക്കാഞ്ചേരി നഗരസഭ ചെയർമാന് നിവേദനം നൽകി. ജൂലൈ 1 മുതൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം സ്ഥിരമായ ഒരു ബദൽ സംവിധാനം നിർദേശിക്കാതെ നടപ്പിലാക്കരുത് എന്നും പൂർണ്ണമായ പ്ലാസ്റ്റിക്ക് നിരോധനം പ്രായോഗികമായി പെട്ടന്ന് തന്നെ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ 6 മാസം സമയം നൽകണമെന്നും പെട്ടെന്ന് നടപ്പിലാക്കിയാല്‍ ബഹുഭൂരിപക്ഷം വ്യാപാരികൾക്ക് താങ്ങാൻ കഴിയില്ല എന്നും കൊറോണയിൽ നിന്ന് കരകയറി വരുന്ന ഈ സമയത്ത് വ്യാപാരികൾക്ക് പ്ലാസ്റ്റിക്ക് നിരോധനം
ലക്ഷങ്ങൾ സ്റ്റോക്ക് വച്ചിരിക്കുന്ന വ്യാപാരികൾക്ക് പ്രതികൂലമായി ബാധിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.രാജു അപ്സര ബഹു : മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ വിളിച്ച് കുട്ടിയ യോഗത്തിൽ കർശ്ശനമായ നിയന്ത്രണവും വൻ പിഴകളും നടപ്പാക്കരുത് എന്നും ആവശ്യപ്പെട്ട് കൊണ്ട് വടക്കാഞ്ചേരി മർച്ചന്‍റ് സ് അസോസിയേഷൻ നഗരസഭ ചെയർമാൻ നിവേദനം നൽകി. യോഗത്തിൽ യൂണിറ്റ് പ്രസിഡന്‍റ് അജിത് മല്ലയ്യ,
പി.എൻ ഗോകുലൻ , ചാർളി .കെ. ഫ്രാൻസീസ്, സി.എ.ഷംസുദിൻ, ഫ്രാൻസീസ് ,
പ്രശാന്ത് പി.മേനോൻ, സന്തോഷ്, പ്രശാന്ത് മല്ലയ്യ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version