ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്ന് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ തുടക്കമിട്ട് സൂപ്പർതാരം ലയണൽ മെസ്സി. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ 10–ാം മിനിറ്റിൽത്തന്നെ സൗദി അറേബ്യയ്ക്കതിരെ മെസ്സി ഗോൾ അടിച്ചു. അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സൗദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി.