കയ്മപറമ്പി ഉണ്ണികൃഷ്ണൻ്റെ ഭാര്യ പ്രിയ (35) മുരുക്കും തറ ശുഭേന്ദ്രൻ്റെ ഭാര്യ ശ്രീദേവി (50) പുളിക്കൽ മുരളീധരൻ (63) തൂക്കുലശേഖരപുരത്ത് മുരളീധരൻ്റെ മകൾ കൃഷ്ണപ്രിയ (11) ഈശ്വരമംഗലത്ത് വിജീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.കുറുക്കന്റെ ആക്രമണത്തിനിരകളായവരെല്ലാം സമീപ പ്രദേശത്തുള്ളവരാണ്.ഏതാനും ആഴ്ച്ചകൾക്ക് മുൻപ് കടുകച്ചവട്ടിൽ വയോധികയെ കുറുക്കൻ ആക്രമിച്ചിരുന്നു.