മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ക്ലിനിക് പ്രവർത്തനം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ 24 മണിക്കൂറും അത്യാഹിത വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച പേവിഷ പ്രതിരോധ ക്ലിനിക്കിൽ ആയിരിക്കും കുത്തിവെയ്പുകൾ ലഭിക്കുക. പേവിഷ ബാധ പ്രതിരോധ കുത്തിവെയ്പ്പിനായി വരുന്ന രോഗികൾക്കുള്ള ഓ.പി ടിക്കറ്റ് അത്യാഹിത വിഭാഗത്തിലെ രജിസ്ട്രേഷൻ കൗണ്ടർ വഴിയായിരിക്കും ലഭിക്കുക. ഓ.പി ബ്ലോക്ക് കൗണ്ടറുകളിൽ നിന്നും കമ്മ്യൂണിറ്റി മെഡിസിൻ ക്ലിനിക്കിലേക്ക് ഓ.പി ടിക്കറ്റ് നൽകേണ്ടതില്ല. ഇവരെ നേരെ അത്യാഹിത വിഭാഗത്തിലേക്ക് അയച്ചാൽ മതിയെന്നുമാണ് പുതിയ നിർദേശം.