സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു .ഇന്നലെ രാത്രി 9:10 ഓടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അപകടം നടക്കുന്നത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനം പൂർണ്ണമായും കത്തിയമരുകയായിരുന്നു. അപകട കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി യോട് കാര്യങ്ങൾ അന്വേഷിക്കുകയും പൈലറ്റുമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.