Kerala

ക്ഷീര കർഷകർക്ക് ആശ്വാസമായി പാൽ വില വർദ്ധനവ്

Published

on

” വേനലിൽ പാലുൽപാദനം കുറഞ്ഞു. കാലിത്തീറ്റ വില കിതപ്പില്ലാതെ കുതിക്കുന്നു ” കർഷകന്റെ ഇത്തരം പ്രശ് നത്തിനാണ് ഇപ്പോൾ പ്രീതിവിധിയാകാൻ പോകുന്നത് . ഇന്നത്തെ കാലഘട്ടത്തിൽ ക്ഷീര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഒരുപാട് ആണ്. പശുവിന്റെ കാലിത്തീറ്റ ഉൾപ്പെടെ ഉള്ളവയുടെ വിലവര്ധനവും , വൈക്കോലിനെ വില വർധനവും എല്ലാം തന്നെ ഓരോ കർഷകർക്കും ഇരുട്ടടി തന്ന്നെയാണ്. ഈ പ്രശ്‌നങ്ങൾക്കെല്ലാം ചെറിയൊരു ആശ്വാസം നൽകുന്നത് പാൽ വിലയിലുള്ള വർദ്ധനവ് ആണ്. പാല്‍ വില ലിറ്ററിന് ആറ് രൂപയാണ് ഇപ്പോൾ വർധിപ്പിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരിക്കുന്നത് . പുതുക്കിയ നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version