Health

പാൽവില കൂട്ടാൻ ഒരുങ്ങി മിൽമ 

Published

on

ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമതീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version