മിണാലൂരിൽ ആൾ താമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മിണാലൂർ ബൈപാസിൽ കെ.കെ കൃഷ്ണൻകുട്ടി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വീട്ടുവളപ്പിലാണ് 2 അടിയോളം വലുപ്പത്തിലുള്ള രണ്ടു ചെടികളും, ഒരടിയോളം വലുപ്പമുള്ള രണ്ട് ചെടികളും കണ്ടെത്തിയത്. അത്താണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇവിടെ നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എ.ആർ നിജീഷിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെടികൾ കസ്റ്റഡിയിലെടുത്തു.