ACCIDENT

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് അപകടം

Published

on

രാമപുരം മാനത്തൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി.വാഹനത്തില്‍ ഉണ്ടായിരുന്ന 17 അയ്യപ്പഭക്തര്‍ക്ക് പരുക്കേറ്റു. 5 പേർക്ക് സാരമായ പരുക്കുണ്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വെളളിയാഴ്ച അര്‍ദ്ധരാത്രി ഒരുമണിക്ക് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ രാമപുരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പാലാ ഹൈവേ പൊലീസ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version