തൃശൂര്‍ ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള റെഡ്/ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് അറിയിച്ചു. നിരോധിത കാലയളവില്‍ നടത്തുന്ന ഏതൊരു ഖനന പ്രവര്‍ത്തനവും അനധികൃതമായി കണക്കാക്കി 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു.