കഴിഞ്ഞ ദിവസം അന്തരിച്ച സബ് ഇൻസ്‌പെക്ടർ ഇ ആർ ബേബിയുടെ വീട് പട്ടികജാതി പട്ടിക വർഗ – പിന്നോക്കക്ഷേമ ദേവസ്വംവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. ചേറ്റുപുഴ എഴുത്തച്ഛൻപറമ്പിൽ ബേബിയുടെ ഭാര്യ അമ്പിളി, മക്കൾ ഹരിത, കീർത്തന എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞു ഓഫീസിലേക്ക് മടങ്ങിയ ബേബി ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.