ചാലക്കുടിയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ മന്ത്രി കെ രാജനും കലക്ടര്‍ ഹരിത വി കുമാറും സന്ദര്‍ശിച്ചു. വെള്ളം കയറിയ ശാന്തിപുരം ഡിവൈന്‍ കെയര്‍ സെന്‍റര്‍, ഡിവൈന്‍ ഡീഅഡിക്ക്ഷന്‍ സെന്‍റര്‍ എന്നിവിടങ്ങളിലാണ് മന്ത്രി കെ രാജനും എം.എല്‍.എ സനീഷ് കുമാറും കലക്ടര്‍ ഹരിത വി കുമാറും മറ്റ് ജനപ്രതിനിധികളും സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. വെട്ടുക്കടവ് പാലത്തിൽ മരം കുടുങ്ങിയ പ്രദേശത്തും ജനപ്രതിനിധികൾ സന്ദർശിച്ചു.