Kerala

ഹൃദയപൂർവ്വം ഒരു സ്വർണ വള; യുവാവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ധനസഹായം നൽകി മന്ത്രി ആർ ബിന്ദു

Published

on

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്‍റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വർണവളയൂരി നൽകി മന്ത്രി ഡോ.ആർ ബിന്ദു. തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂർക്കനാട് ഒരു ഇരുപത്തിയേഴുകാരന്‍റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ആർ ബിന്ദു. മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വിവേക് എന്ന ചെറുപ്പക്കാരന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണയോഗമായിരുന്നു നടന്നിരുന്നത്. മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു പരിപാടിയെന്നതിനാലാണ് അവധി ദിനത്തിൽ എത്തിയത്. പ്രസംഗത്തിന് ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് തന്‍റെ കയ്യിലെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version