ദേശീയപാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കേന്ദ്രമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു, ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണം,റോഡിൻറെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സഭയ്ക്ക് പുറത്തു നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന. എല്ലാവരെയും ഒരുമിച്ച് കൊണ്ട് വികസനം നടത്താൻ ആണ് സർക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.