പാലക്കാട് കഞ്ചിക്കോടില്‍ യുവാക്കളെ മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നത് തൃശൂര്‍ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണം തട്ടുന്ന സംഘം. മൂന്ന് വാഹനങ്ങളിലായെത്തിയ പന്ത്രണ്ടുപേര്‍ ചേര്‍ന്നാണ് മിനിലോറിയില്‍ സഞ്ചരിച്ചിരുന്ന നൗഷാദിനെയും ആഷിഫിനെയും ക്രൂരമായി മര്‍ദിച്ചത്. ഫര്‍ണീച്ചര്‍ കയറ്റി വന്ന വാഹനത്തില്‍ കുഴല്‍പ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നും പൊലീസ് സ്ഥിരീകരിച്ചു.