ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൻ ജോളി പറഞ്ഞു.