ഡൽഹിയിലെ മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിൽസയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലായെന്നതാണ് ആശങ്കയായിട്ടുള്ളത് . ഇന്ത്യയിൽ ഇതുവരെ മങ്കി പോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷണവും, ജാഗ്രതയും കർശനമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.