Kerala

പരിശോധനകൾ ഊർജിതമാക്കാൻ പൊലീസ് സേനക്ക് കൂട്ടായി കൂടുതൽ ഫ്രീഗോ സ്കൂട്ടറുകൾ

Published

on

കൊച്ചി നഗരത്തിൽ പരിശോധനകൾ ഊർജിതമാക്കാൻ പൊലീസ് സേനക്ക് കൂട്ടായി കൂടുതൽ ഫ്രീഗോ സ്കൂട്ടറുകൾ. ബെറ്റർ കൊച്ചിൻ കൂട്ടായ്മ മുൻകയ്യെടുത്താണ് നൂതന വാഹനങ്ങൾ കൊച്ചി പൊലീസിനുലഭ്യമാക്കിയത്. ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഡിസിപി എസ്. ശശിധരന് വാഹനങ്ങൾ കൈമാറി.ഫ്രീഗോ സ്കൂട്ടറുകൾ കണ്ട ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിമിഷ നേരംകൊണ്ട് ടെക്‌നിക്‌മനസിലാക്കി ഒരു റൈഡും നടത്തി. ഇത്തരം വാഹനങ്ങൾ പൊലീസ് സേനക്ക് അനിവാര്യമാണെന്ന് ജസ്റ്റിസ്‌. നടപ്പാതകളില്ലാത്ത കൊച്ചിയിൽ ഇതെവിടെ ഓടിക്കുമെന്നും ചോദ്യം. വളരുന്ന കൊച്ചിക്ക് നടപ്പാതകൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.പൊലീസ് സേനയെ ആധുനികവത്കരിക്കാൻ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. അസറ്റ് ഹോംസ്, ഗ്ലോബൽ പബ്ലിക് സ്കൂൾ എന്നിവരാണ് സ്കൂട്ടറുകൾ വാങ്ങിനൽകിയത്. ഇതോടെ കൊച്ചി പൊലീസിന്റെ കൈവശമുള്ള ഇലക്ട്രിക് സെൽഫ് ബാലൻസിങ് സ്കൂട്ടറുകളുടെ എണ്ണംഎട്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version