തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകളിലും, കെ.എസ്.ആർ.ടി.സി ബസിലും പരിശോധന നടത്തി.എയർ ഹോൺ, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ പരിശോധനകളിൽ കണ്ടെത്തി.