തൃശ്ശൂർ ജില്ലയിൽനിരത്തുകളില്‍ നിയമം തെറ്റിച്ച് പായുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുമായി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 23 വരെയാണ് സ്വകാര്യ ബസുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നത്. ഉയര്‍ന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കുക, അപകടകരമായും അമിത വേഗതയിലും വാഹനം ഓടിക്കുക, യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരസിക്കുക, കുട്ടികളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലയിലും പരിശോധന നടത്തുന്നത്. സ്വകാര്യ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. നിയമാനുസൃതമല്ലാത്ത എയര്‍ ഫോണ്‍, മ്യൂസിക് സിസ്റ്റം എന്നിവ സെപ്റ്റംബര്‍ 19ന് മുന്‍പായി ബസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.