Politics

ശശി തരൂർ എം.പിയുടെ കോട്ടയം ജില്ലാ സന്ദർശനവും വിവാദത്തിൽ

Published

on

ശശി തരൂർ എം.പിയുടെ ഇന്നത്തെ കോട്ടയം ജില്ലാ സന്ദർശനവും വിവാദത്തിൽ. കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നു. ശശി തരൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിന്റെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്നും യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും സുരേഷ് ആരോപിച്ചു. അതേസമയം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പാലായിൽ നടക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും ശശി തരൂർ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പളളി ബിഷപ്പുമാരേയും തരൂ‍ർ സന്ദർശിക്കുമെന്നാണ് വിവരം. എ ​ഗ്രൂപ്പിന് പ്രാമുഖ്യമുളള യൂത്ത് കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയാണ് തരൂരിനായി വേദിയൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version