എറിയാട് മഞ്ഞനപള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്താൻ ശ്രമിച്ച അഴീക്കോട് കൊട്ടിക്കൽ സ്വദേശി നടുമുറി സതീഷ് ബാബുവിനെയാണ് സർക്കിൾ ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ ഇന്ന് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
എസ്.ഐ ജോബി വർഗ്ഗീസ്, എ.എസ്.ഐ ഉല്ലാസ് പൂതോട്ട്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡേവിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.