വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാൽ മുല്ലപെരിയാർ അണയിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ആറ് മണിക്ക് 130.85 അടിയാണ് ജലനിരപ്പ്. തമിഴ്നാട്ടിൽ മഴ ശക്തമായതിനാൽ അവർ വെള്ളം കൊണ്ടുപോകുന്നില്ല. ഇതാണ് ജലനിരപ്പ് ഉയരാൻ മറ്റൊരു കാരണം. ഇന്നലെ പെരിയാർ മേഖലയിൽ 67 മില്ലിമീറ്ററും തേക്കടിയിൽ 31.2മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. മണിക്കൂറിൽ 5257.83 ക്യൂസെകസ് വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട് . 1711.53 ക്യുസെക് ജലം ആണ് തമിഴ്നാട് കൊണ്ടുപോകുന്നത്.