Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്; കൺട്രോൾ റൂം തുറന്നു

Published

on

ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135. 90 അടിയിലെത്തി. ജലനിരപ്പ് 136 അടിയോട് അടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ മോൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. കേന്ദ്ര ജലകമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അദ്ധ്യക്ഷനായ സമിതിയിൽ കേരളത്തിലേയും തമിഴ്നാട്ടിലേയും രണ്ടംഗങ്ങൾ വീതമുണ്ട് . ഷട്ടറുകളുടെ പ്രവർത്തനക്ഷമത, അണക്കെട്ടിലെ ജലനിരപ്പ് അടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങൾ സമിതി അംഗങ്ങൾ മേൽനോട്ട സമിതിക്ക് സമർപ്പിക്കും. അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട് . പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version