ദേശമംഗലം ഗവൺ മെൻ്റ് വൊക്കേഷ ണൽ ഹയർ സെക്കൻ ഡ റി സ്ക്കൂളിൽ പുരോഗമിക്കുന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മുള്ളൂർക്കര ഗവൺമെൻ്റ് എൽ.പി സ്കൂളിന് മിന്നുന്ന തിളക്കം. ലോവർ പ്രൈമറി വിഭാഗത്തിൽ പ്രവൃത്തി പരിചയ മേളയിലും, സാമൂഹ്യ ശാസ്ത്രമേളയിലും എ ഗ്രേയ്ഡ് കരസ്ഥമാക്കി മുള്ളൂർക്കര ഗവൺമെൻ്റ് എൽപി സ്ക്കൂൾ . പ്രവൃത്തി പരിചയ മേളയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥി നി ആവണി പ്രശാന്ത് ഫാബ്രിക് പെയിൻ്റിങിൽ എ ഗ്രേയ്ഡും, സാമൂഹ്യശാസ്ത്രമേളയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഫാദില, ജിയ എന്നിവരുമാണ്എ ഗ്രേയ്ഡ് കരസ്ഥമാക്കിയത്. മിന്നുന്ന പ്രകടനം കരസ്ഥമാക്കിയ വിദ്യാർത്ഥി ക ളെ സ്ക്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അനുമോദിച്ചു.