നിർമ്മാണം പൂർത്തിയായ മുള്ളൂർക്കര ജുമാ മസ്ജിദ് ദേവസ്വം – പിന്നാക്ക ക്ഷേമ, പാർലിമെൻ്ററി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ സന്ദർശിച്ചു. മസ്ജിദിൻ്റെ നിർമ്മാണ രീതികളെ കുറിച്ചും പ്രാർത്ഥനാ സംവിധാനങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞ അദ്ദേഹം ഏറെ നേരം മസ്ജിദിൽ ചിലവഴിച്ചു. മഹല്ല് പ്രസിഡൻ്റ് എം പി കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തിൽ ഭാരവാഹികളും നാട്ടുകാരും മന്ത്രിയെ സ്വീകരിച്ചു. മുള്ളൂർക്കരയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഗവ.എൽ പി സ്കൂളിന് സൗകര്യപ്രദമായ കെട്ടിടം എത്രയും വേഗം അനുവദിക്കണമെന്ന് മഹല്ല് കമ്മിറ്റി മന്ത്രിയോടാവശ്യപ്പെട്ടു.
മഹല്ല് ജനറൽ സെക്രട്ടറി കെ.എം ഉമർ മാസ്റ്റർ, ട്രഷറർ സി.എം ഷംസുദ്ദീൻ, പി എ അബ്ദുൾ സലാം, സി എച്ച് ബഷീർ അഹമ്മദ് ബുർഹാനി, എ എച്ച് മുഹമ്മദ്, പി എസ് അബൂബക്കർ മഹല്ല് ഖത്തീബ് എ. അഷ്റഫ് ദാരിമി, തുടങ്ങിയവർ നേതൃത്വം നൽകി.