Local

മനുഷ്യരാശിയെ നന്നാക്കുന്നതിനെ പറ്റിയാണ് എല്ലാവരും ചിന്തിക്കുന്നത്. സ്വയം നന്നാകുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നവർ വളരെ വിരളമാണെന്നും മുള്ളൂർക്കര എൻ. എസ്. എസ് ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ് എം.പി ഷീല പറഞ്ഞു

Published

on

2021 – 22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നതിനു വേണ്ടി മുള്ളൂർക്കര എൻ. എസ്. എസ് ഹൈസ്കൂൾ 89 , 90 , 91 ബാച്ച് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച എസ്.എസ്.എൽ.സി അനുമോദനം – 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.നന്മയുടെ തുടക്കം നമ്മിൽ നിന്നു തന്നെയാണു ഉണ്ടാവേണ്ടതും ജീവിതം നന്മയുടെ സന്ദേശമാക്കി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഷീല ടീച്ചർ പറഞ്ഞു. മുള്ളൂർക്കര ദേവൂസ് അർക്കേഡിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ മെമ്പർ സുധീർ മുള്ളൂർക്കര അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2021 – 22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു സൗഹൃദ കൂട്ടായ്മ അംഗങ്ങളുടെ അദ്ധ്യാപികമാരായ എം.പി ഷീല, സരസ്വതി , വത്സല, കൃഷ്ണകുമാരി എന്നിവരെ ആദരിച്ചു. എം. കെ രാധാകൃഷ്ണൻ, പ്രവീൺ, എം.ആർ നന്ദനൻ , സി.കെ മുസ്തഫ , കെ.എൻ സുകുമാരൻ , എം.ആർ ശ്രീലത , കെ.എച്ച് മുത്തലിബ് , സിദ്ദീഖ് , കെ. എ ഹംസക്കുട്ടി എന്നിവർ സംസാരിച്ചു.ഗ്രൂപ്പ് അഡ്മിൻ മെമ്പർ ബിന്ദു സദൻ സ്വാഗതവും ടി.വിനോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version