Local

മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വായനദിനാഘോഷം മാധ്യമ പ്രവർത്തകനും, തൃശ്ശൂർ ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹിയുമായ വി.മുരളി ഉദ്ഘാടനം ചെയ്തു.

Published

on

പി ടി എ പ്രസിഡന്‍റ് എം ഇ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സൗമ്യ. പി.സുശീൽ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക വീണ വേണുഗോപാൽ വായനദിന സന്ദേശം നൽകി. അധ്യാപകരായ ടി. മനോരമ, ടി.ജെ. ശ്രീജ, മാതൃ സമിതി പ്രസിഡന്‍റ് എം വി ശ്രീദേവി, പി ടി എ കമ്മറ്റി അംഗങ്ങളായ ടി എസ് നിർമ്മൽ കുമാർ, സി. എം ഷംസുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ പി എസ് സുധ നന്ദി പറഞ്ഞു . ജൂലായ് 18 വരെ നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിന്‍റെ ഭാഗമായി വായനാനുഭവം പങ്കുവയ്ക്കൽ ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പ്രശ്നോത്തരി , വായന മൂല സജ്ജീകരണം, തുടങ്ങിയ പരിപാടികൾ ഓരോ ദിവസവും നടത്തുന്നുണ്ട്. സുസജ്ജമായ ലൈബ്രറിയിൽ നിന്ന് അമ്മമാർക്ക് പുസ്തകമെടുക്കാനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version