വിപണിയില്‍ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി മലയാളി പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് യാത്രക്കാരനെ പിടികൂടിയത്. ബിനു ജോണാണ് അറസ്റ്റിലായതെന്ന് ഡി.ആര്‍.ഐ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആര്‍.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്. ആദ്യം ബിനുജോണിന്റെ ലഗേജ് ഡി.ആര്‍.ഐ പരിശോധിക്കുകയായിരുന്നു. എന്നാല്‍, ഇതില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വിദേശപൗരനില്‍ നിന്നാണ് താന്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു ജോണ്‍ ഡി.ആര്‍.ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 1000 ഡോളര്‍ ഇയാള്‍ ബിനുവിന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡി.ആര്‍.ഐ അറിയിച്ചു.