രണ്ടു ദിവസമായി നഗരത്തിൽ പെയ്യുന്ന കനത്ത മഴ മൂലം മുംബൈ നഗരത്തിൽ ജനജീവിതം താറുമാറായി.
വെള്ളക്കെട്ട് രൂക്ഷമായതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു . ബുധനാഴ്ച രാവിലെ മുതൽ വീണ്ടും മുംബൈയിൽ വീണ്ടും ശക്തമായ മഴയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മുംബൈയിലും താനെയിലും ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റയിൽ ഗതാഗതതെയും മഴ ബാധിച്ചിട്ടുണ്ട്. ഇതോടപ്പം ജലജന്യ രോഗങ്ങളും നഗരത്തിൽ രൂക്ഷമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്തി ഏക്നാഥ് ഷിൻഡെ അടിയന്തര യോഗം വിളിച്ചു