അനുമോദന സദസ് കരയോഗം പ്രസിഡൻഡും താലൂക്ക് യൂണിയൻ ഭരണ സമിതി അംഗവും ആയ രാജൂ മാരാത്ത് ഉദ്ഘാടനം ചെയ്തു. വായനാശീലം കുട്ടികളിൽ പുത്തൻ ഉണർവ് പകർന്നത് ഉന്നത വിജയത്തിന് പ്രചോദനം നൽകിയതായി രാജൂ മാരാത്ത് പറഞ്ഞു. വൈസ് പ്രസിഡന്‍റ് ബാബു മുതുറ്റിപറമ്പിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണം ട്രഷറർ എ സുരേന്ദ്രൻ വിതരണം ചെയ്യ്തു . കെ ബാലകൃഷ്ണൻ നായർ, എം ഗംഗാധരൻ, എം സച്ചിദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി എ സുധീഷ്ബാബു സ്വാഗതവും പി സേതുമാധവൻ നന്ദിയും പറഞ്ഞു.