Local

മുണ്ടത്തിക്കോട് എൻ എസ് എസ് ഹയർ സെക്കന്‍ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തരിശിടങ്ങളിൽ വിത്തുരുളകൾ വിതച്ചു

Published

on

സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തളിർക്കട്ടേ പുതുനാമ്പുകൾ എന്ന പദ്ധതി പ്രകാരമാണ് സ്കൂൾ എൻ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ മുണ്ടത്തിക്കോട് ഗ്രാമത്തിലെ വിവിധ ഇടങ്ങളിലെ തരിശ് ഭൂമിയിൽ വിത്തുരുളകൾ വിതച്ചത്ത്. ഇ. സുമതികുട്ടി ടീച്ചർ ആദ്യ ഉരുള നിക്ഷേപിച്ചു കൊണ്ട് പരുപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് പി പി ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ, എം കെ ബിന്ദു ടീച്ചർ, എ സുരേഷ്ബാബു, ഡി ദീപ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ എൽ ആർ റെജി സ്വാഗതവും പ്രോഗ്രാം ഓഫീസർ അനു വി അച്യുതൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version