മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് തെക്കുംമുറി വിഭാഗം ഭരണിവേല അവലോകന യോഗം പൂര കമ്മിറ്റി ഓഫീസിൽ ചേർന്നു. പ്രസിഡന്റ് കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷ്ണു പന്തക്കൽ, ട്രഷറർ ഗിരി മാരാത്ത് എന്നിവർ സംസാരിച്ചു. വേലയുടെ ധന ശേഖരണാർത്ഥം നടത്തുന്ന സംഭാവന സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം രക്ഷധികാരികളായ രാജൂ മാരാത്ത്, സന്തോഷ് പന്തക്കലിനു നൽകി നിർവഹിച്ചു. യോഗത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് രൂപം നൽകി.