Health

മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന

Published

on

ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് ആക്രമിച്ചത്. വാതിൽ തകർത്ത് കാട്ടാന മൈദയും സവാളയും ഭക്ഷിച്ചു. അതേസമയം, സൂര്യനെല്ലിയിൽ അരിക്കൊമ്പൻ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കൂട്ടമായി എത്തിയവയിൽ ഒരു ആനയാണ് പുണ്യവേലിന്റെ പലചരക്ക് കട ആക്രമിച്ചത്. വാതിൽ തകർത്ത ആന ഒരു ചാക്ക് മൈദയും , നിരവധി സവാളയും കഴിച്ചു. കടയ്ക്കുള്ളിൽ നാശനഷ്ടവും ഉണ്ടാക്കി.വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അതിനും കേടുപാടുകൾ പറ്റി.. 15 വർഷത്തിനിടെ തന്റെ കടയ്ക്ക് നേരെ ഉണ്ടാകുന്ന പതിനാറാമത്തെ ആക്രമണമാണ് ഇതെന്ന് കടയുടമ പുണ്യവേൽ പറഞ്ഞു. മൂന്നാർ സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിന് ഉപയോഗിച്ച ഷെഡാണ് ഒറ്റയാൻ അരിക്കൊമ്പൻ തകർത്തത്. ജലവിതരണത്തിനായി സ്ഥാപിച്ച മോട്ടോറും നിരവധി ഏലച്ചെടികളും അരിക്കൊമ്പൻ നശിപ്പിച്ചു.

Trending

Exit mobile version