തുറവൂര്‍ സ്വദേശി അലക്സിനെയാണ് വിനീത് വെട്ടിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വിനീതിന്‍റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആറ് ലക്ഷം രൂപ അലക്സില്‍ നിന്ന് വിനീത് കടംവാങ്ങിയിരുന്നു. ഇതില്‍ മൂന്ന് ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി പണം ചോദിക്കാനെത്തിയ അലക്സുമായി വിനീത് വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് വടിവാളെടുത്ത് വിനീത് അലക്സിനെ വെട്ടുകയായിരുന്നു. അലക്സ് എത്തിയ ബുള്ളറ്റിന്‍റെ ടാങ്കും വിനീത് വെട്ടിപ്പൊളിച്ചു. സംഭവത്തില്‍ വധശ്രമത്തിനാണ് അന്തിക്കാട് പൊലീസ് കേസെടുത്ത് വിനീതിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്