തിരുവനന്തപുരം വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് തിരികെ കൊണ്ടുപോകേണ്ടി വന്നു. ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയ്ക്കുനേരെയും പ്രതിഷേധമുണ്ടായി. സംഗീതയുടെ മൃതദേഹം സംസ്‌കരിച്ച ശേഷമാണ് എംഎല്‍എ അവിടെയെത്തിയത്. ഇതോടെ നാട്ടുകാര്‍ എംഎല്‍എയുടെ വാഹനം അരമണിക്കൂറോളം തടഞ്ഞുവെച്ചു. വടക്കാശ്ശേരിക്കോണം സ്വദേശിയായ സംഗീതയെ കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഗോപു കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പള്ളിക്കല്‍ സ്വദേശിയായ ഗോപു സംഗീതയെ ഫോണില്‍ വിളിച്ച് വീടിനു സമീപത്തുളള ഇടവഴിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൈയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. സംഗീതയുടെ ശബ്ദം കെട്ടതോടെ അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും വളരെ ആഴത്തിലുള്ള മുറിവായതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു.പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുമോ എന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഗീതയുടെ അകലം സംശയമായതോടെയാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.