ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവരായ കാർഡുടമകൾ എത്രയും പെട്ടെന്ന് അക്ഷയ സെൻ്റർ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന സെപ്റ്റംബർ അഞ്ചിനകം ലിങ്ക് ചെയ്യണമെന്നും, റേഷൻ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവരുടെ പേരുകൾ അക്ഷയ കേന്ദ്രം വഴി ഓൺലൈൻ അപേക്ഷ നൽകി നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം റേഷൻ വിഹിതം ലഭിക്കാൻ കാലതാമസം നേരിടുമെന്നും തലപ്പിള്ളി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു.