തൊഴിലില്ലായ്മ പരിഹരിക്കാനായി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന്റെ രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി അംബാസിഡര്‍മാര്‍ക്കും മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുമായി തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ സംഘടിപ്പിച്ച പരിശീലനം കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ തൊഴില്‍ ലഭ്യത ഉറപ്പാക്കുകയാണ് നോളജ് മിഷന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. 120 ഓളം റിസോഴ്‌സ് പേഴ്‌സന്മാര്‍ തൃശൂര്‍ പേള്‍ റീജന്‍സിയില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. നോളജ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.സി.മധുസൂദനന്‍ ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. തുടര്‍ന്ന് കെകെഇഎം പ്രോഗ്രാം മനേജര്‍മാരായ സുമാദേവി, സുമി എന്നിവര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ നിര്‍മല്‍ എസ് സി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നീഷ്മ ഒ കെ എന്നിവര്‍ സംസാരിച്ചു.