Kerala

മൈസൂരിൽ മലയാള സിനിമ ഷൂട്ടിംഗിനിടെ അപകടം: ഒരാളുടെ നില ഗുരുതരം.

Published

on

മൈസൂരിൽ KB CROSS 456 KM എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പാറ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്ക്,ഒരാളുടെ നില അതീവ ഗുരുതരം. ക്യാമറമാൻ ശ്യാം മോഹൻ. സുഭാഷ്. ജാഫർ എന്നിവരെ ഗുരുതര പരിക്കുകളോടെ മൈസുരിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചു പരിക്കുകൾ ഗുരുതരമായതിനാൽ ശ്യാമിനെയും സുഭാഷിനെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സിനിമയിലെ നായക നടൻ ജാഫർ വയനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ നിന്നും സംവിധായകനും മറ്റു അണിയറപ്രവർത്തകരും രക്ഷപ്പെട്ടു. ആർ എസ് രാജീവ് തിരക്കഥ എഴുതി ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് KB CROSS 456 KM.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version