രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കർണാടകയുടെ തനതു ശൈലിയിൽ ദസറ ആഘോഷം നടക്കുകയാണ്. മൈസൂരു നഗരവും അംബാവിലാസ് കൊട്ടാരവും ദീപാലങ്കാരത്തിൽ മുങ്ങിക്കുളിച്ച നഗരവും കാണാൻ മറുനാടുകളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്കാണ്.മൈസൂരുവില്‍ ദസറ ആഘോഷത്തിന് തിരിതെളിഞ്ഞതോടെ സ്വർണനിറത്തിൽ മുങ്ങി അംബാവിലാസ് കൊട്ടാരം. നഗരത്തില്‍ നിന്ന് 124 കിലോമീറ്റർ അകലെവരെ ദീപാലങ്കാരം കാണാം. 2 വർഷത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഇടവേളയ്ക്ക് ശേഷമെത്തിയ ആഘോഷത്തിൽ പങ്കുചേരാന്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് സന്ദര്‍ശകരുടെ ഒഴുക്കാണ്.