നഗരസഭ അങ്കണത്തിന് രക്ഷാകവചമാകുകയാണ് ദേവസേനയെന്ന ഈ പെൺപട്ടി. നഗരസഭയുടെ കുമ്പളങ്ങാടുള്ള മാലിന്യ യാർഡിൽ നിന്നും, രണ്ടു മാസം പ്രായമുള്ളപ്പോൾ കൈക്കും, കാലിനും ചതവുപറ്റിയ നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ പ്രസാദ് പട്ടി കുഞ്ഞിനെ കിട്ടുന്നത്. ഡോക്ടറെ കാണിച്ച് ചതവുഭാഗം പ്ലാസ്റ്ററിട്ടും, പട്ടികുഞ്ഞിനെ പ്രസാദ് പരിപാലിച്ചു വളർത്തി. നഗരസഭയുടെ ഒരു വശത്തു തന്നെയാണ് ഇപ്പോൾ കിടപ്പ്. രാത്രി 8 കഴിഞ്ഞാൽ ദേവസേനയെ അഴിച്ചുവിടും , പിന്നെ ഭരണാധികാരവും , സുരക്ഷയും ദേവസേനക്കു തന്നെ. നഗരസഭയിലെ ജീവനക്കാരോ, മറ്റു ആരെങ്കിലുമോ നഗരസഭ കവാടത്തിൽ പോലും പ്രവേശിക്കാൻ ദേവസേന സമ്മതിക്കില്ല. തെരുവു നായ്ക്കളെ ഓടിച്ചു വിടും. പാലും, മുട്ടയും , ചോറും , ഇപ്പോൾ പെറോട്ടയുമാണ് ഭക്ഷണം. രാവിലെ പാല് കൊടുക്കാൻ വിളിച്ചാൽ വികൃതി കാട്ടുമെന്ന് പ്രസാദ് പറയുന്നു. അതിൻ്റെ കാരണം മറ്റൊന്നുമല്ല , പാല് കുടിച്ചാൽ കെട്ടിയിടുമെന്ന് കരുതിയാണത്രെ.